ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിക്ക് 61 കോടിയുടെ ബഡ്ജറ്റ്
Tuesday 30 December 2025 12:39 AM IST
കൊല്ലം: ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ 38-ാമത് വാർഷിക പൊതുയോഗം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ കുമാരനാശാൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.ബാലചന്ദ്രൻ കണക്കും 61 കോടിയുടെ ബഡ്ജറ്റും അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും, കണക്കും, ബഡ്ജറ്റും സഭ ഐകകണ്‌ഠ്യേന പാസാക്കി. പ്രൊഫ.കെ. ശശികുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. അജയ് നന്ദിയും പറഞ്ഞു.
28 കുട്ടികളുമായി വാടകകെട്ടിടത്തിൽ ആരംഭിച്ച ശ്രീനാരായണ പബ്ലിക് സ്‌കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം 38 വർഷം കൊണ്ട് 11ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രസ്ഥാനമായെന്നും സൊസൈറ്റിയുടെ അടുക്കും ചിട്ടയുമായ പ്രവർത്തനമാണ് ഇതിനു പിന്നിലെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു.