ഗുരുധർമ്മ പ്രചാരണസഭ സമ്മേളനം
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണസഭാ സമ്മേളനവും സത്യവ്രതസ്വാമി സമാധി ശതാബ്ദി സമ്മേളനവും ശിവഗിരിയിൽ നടന്നു. വരിഞ്ഞവിള പള്ളി വികാരി ഫാ.കോശി ജോർജ്ജ് വരിഞ്ഞവിള സമ്മേളനം ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഭോപ്പാൽ എൽ.എൻ.സി.ടി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ സ്വാമിസച്ചിദാനന്ദയെ നടൻ ദേവൻ സമ്മേളനത്തിൽ ആദരിച്ചു.
ഗുരുധർമ്മ പ്രചരണസഭയുടെ ആദരവ് സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നൽകി. പ്രൊഫ.സത്യബായി ശിവദാസിന്(ആന്ധ്രാപ്രദേശ്) ശ്രീശാരദാംബാ പുരസ്കാരം സ്വാമി സച്ചിദാനന്ദ നൽകി. ശ്രീനാരായണ ധർമ്മ വൈദിക സംഘത്തിനു വേണ്ടി അരുവിപ്പുറം അശോകൻ ശാന്തികൾ പ്രൊഫ.സത്യബായ് ശിവദാസിനെ ആദരിച്ചു.
ശബരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാനായ ഡോ.വി.കെ.ജയകുമാർ,കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാർ,ആറ്റിങ്ങൽ സുരേഷ് കൊളാഷ് എന്നിവരേയും ആദരിച്ചു. ശിവശതകം ആധാരമാക്കി സുരേഷ് കൊളാഷ് വരച്ച ഗുരുദേവ ചിത്രത്തിന്റെ അനാച്ഛാദനവും നടന്നു. ധർമ്മ സംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ,ജോയിന്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, പ്രചാരണസഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ,വൈസ് പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു,ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല,കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അശോകൻ ശാന്തി,ഡോ.വി.കെ.ജയകുമാർ,ഗുരുധർമ്മ പ്രചരണസഭ ഗോവ പ്രതിനിധി ശശിധരൻ,മാതൃസഭ സെക്രട്ടറി ശ്രീജ.ജി.ആർ,ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ,കോ-ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് എന്നിവർ പങ്കെടുത്തു.