നാരായണ ഗുരുകുല കൺവെൻഷൻ സമാപിച്ചു
Wednesday 31 December 2025 2:20 AM IST
വർക്കല: വർക്കല നാരായണ ഗുരുകുലം ബ്രഹ്മ വിദ്യാമന്ദിരത്തിൽ നടന്നുവന്ന 75-ാമത് നാരായണ ഗുരുകുല കൺവെൻഷൻ സമാപിച്ചു. ഗുരുനാരായണ ഗിരിയിലേക്ക് പരമ്പരക്രമത്തിലുളള ശാന്തിയാത്രയിൽ നാരായണഗുരുകുലത്തിലെ ഗൃഹസ്ഥശിഷ്യരുടെ വിശാലകൂട്ടായ്മയായ പീതാംബരസൗഹൃദത്തിലെ അംഗങ്ങൾ അനുഗമിച്ചു.ഹോമം,ഉപനിഷത്ത് പാരായണം എന്നിവയ്ക്ക് ശേഷം
നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ് നവവത്സരസന്ദേശം നൽകി. നാരായണ ഗുരുകുലം റഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ,സ്വാമി തന്മയ,സ്വാമി മന്ത്ര ചൈതന്യ,സ്വാമി വ്യാസപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഏഴുദിവസം നീണ്ടുനിന്ന ഗുരുകുല കൺവെൻഷൻ ഗുരുകുല സമ്മേളനത്തോടെയാണ് പര്യവസാനിച്ചത്.