തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ജനുവരി 2 മുതൽ

Tuesday 30 December 2025 3:02 AM IST

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 2 മുതൽ 13 വരെ ആഘോഷിക്കും. ജനുവരി 2ന് രാത്രി 8നാണ് നടതുറപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 4 മുതൽ രാത്രി 9 വരെ ദർശനമുണ്ടാകും. ഭക്തർക്കായി 50000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലുകളും വഴിപാട് കൗണ്ടറുകളും സജ്ജമാക്കി. www.thiruvairanikkulamtemple.org ലൂടെ വഴിപാടുകൾ ബുക്ക് ചെയ്യാം. വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ബാർകോഡ് അടങ്ങിയ രസീത് ഹാജരാക്കി ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലെ വെരിഫിക്കേഷൻ കൗണ്ടറിൽനിന്ന് ദർശന പാസ് കൈപ്പറ്റണം.