അടിച്ച് ഫിറ്റായി ഗാന്ധി  പ്രതിമയുടെ  ചെകിട്ടത്തടിച്ചു; പൂനലൂരിൽ മദ്യപൻ കസ്റ്റഡിയിൽ

Tuesday 30 December 2025 2:20 PM IST

പുനലൂർ: മദ്യപിച്ച് ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. കൊല്ലം പുനലൂരിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ പ്രതിമയ്ക്ക് മുകളിൽ കയറിയ മദ്യപൻ ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിമയുടെ ചെകിട്ടത്തടിക്കാനും യുവാവ് മടിച്ചില്ല. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയെന്നും പരാതിയുണ്ട്. സ്ഥിരം പ്രശ്നക്കാരനാണ് ഇയാൾ. സംഭവത്തിൽ ഹരിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.