കാലിക്കറ്റ് യൂണി. അറിയിപ്പുകൾ
സർട്ടിഫിക്കറ്റ് കോഴ്സ്
ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, 115 രൂപ ഇ-ചെലാൻ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ദ ഹെഡ്, ഡിപ്പാർട്ടുമെന്റ് ഒഫ് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673 635 വിലാസത്തിൽ 25-ന് നാല് മണിക്കകം ലഭിക്കണം. വിവരങ്ങൾ www.cuonline.ac.in ൽ. ഫോൺ: 0494 2407361, 2407385.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എസ് സി /ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് 25-നകം ലഭിക്കണം.