'അച്ഛാ എന്നെ പൊലീസിലെടുത്തു ട്ടോ'; വെെറലായി കൊച്ചുമിടുക്കിയുടെ വീഡിയോ
ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ തന്നെ കുട്ടികളുടെ വീഡിയോ ആണെങ്കിൽ പിന്നെ പറയേണ്ട. അവരുടെ ചിരിയും കളിയും കുസൃതിയും കാണാൻ തന്നെ എന്ത് രസമാണ്. ഇപ്പോഴിതാ ആൾക്കൂട്ടത്തിനിടയിൽപ്പെട്ട ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
പള്ളിപ്പെരുന്നാളിനിടയിൽ ഒരു കുഞ്ഞ് തന്റെ നേരെ കെെനീട്ടിയ പൊലീസുകാരന്റെ കെെയും പിടിച്ച് പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. പൊലീസുകാരൻ കെെനീട്ടിയതും ഒരു നിമിഷം പോലും ചിന്തിക്കാതെ കെെകൊടുത്ത് ഒപ്പം പോവുകയായിരുന്നു കുട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനൊപ്പം കുട്ടി നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഐ ആം ട്രാപ്പ്ഡ്' എന്ന ക്യാപ്ഷനോടൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിന് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്.
'അച്ഛാ കരം അടച്ച രസീതും രണ്ടു ജാമ്യക്കരെയും കൊണ്ട് നോർത്ത് സ്റ്റേഷനിലേക്ക് പോരെ', 'ലെ അച്ഛൻ: നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം', 'അച്ഛൻ : നിന്നെ ഞങ്ങൾ എവിടെ ഒക്കെ അന്വേഷിച്ചു. നീ എവിടെയായിരുന്നു. കൊച്ച്: പൊലീസ് സ്റ്റേഷനിൽ നോക്കിയിലല്ലൊ. ഞാൻ അവിടെയായിരുന്നു', 'ലെ വാവ: അച്ഛാ എന്നെ പൊലീസിലെടുത്തു ട്ടോ', ' ലെ മോൾ: ഞാൻ കേസ് ഉണ്ടാകാറുണ്ട് പക്ഷെ ആദ്യം ആയിട്ട് ആണ് പൊലീസ് സ്റ്റേഷൻ കേറുന്നേ' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.