ബാസ്‌കറ്റ്ബോൾ ടൂർണമെന്റ്

Wednesday 31 December 2025 12:26 AM IST
ബാസ്ക്കറ്റ്ബോൾ

കോഴിക്കോട്: രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് 2026 ജനുവരി രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ട് ഡോ.സി.ബി.സി. വാര്യർ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ നടക്കുന്ന പരിപാടി രണ്ടിന് വൈകിട്ട് നാലിന് ആരംഭിക്കും. ആറിന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി എ.കെ. അസംഗൻ, ചെയർമാൻ കെ. സുരേഷ്, ട്രഷറര്‍ പി. മജീദ്, ഉഷാ ശിവദാസ് പങ്കെടുത്തു.