സപ്തദിന സഹവാസ ക്യാമ്പ്
Wednesday 31 December 2025 12:41 AM IST
മേപ്പയ്യൂർ: ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മേപ്പയ്യൂർ, വി.എച്ച്.എസ്.സി വിഭാഗത്തിൻറെ സപ്തദിന സഹവാസ ക്യാമ്പ് മേപ്പയ്യൂർ സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നടന്നു. വാർഡ് മെമ്പർ പി. ജാഫർ അദ്ധ്യക്ഷത വഹിച്ചു.
നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: പി.എ ജലീൽ മുഖ്യാതിഥിയായി. ഷെബീർ ജന്നത്ത്, ഇ.കെ ഗോപി, കെ.എം മുഹമ്മദ്, എം പ്രീതി, അർച്ചന, ടി.വി സുധീഷ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ടി.കെ പ്രമോദ് കുമാർ സ്വാഗതവും ഹന ഫാത്തിമ നന്ദിയും പറഞ്ഞു