ധർണ ഉദ്ഘാടനം ചെയ്തു
Wednesday 31 December 2025 12:46 AM IST
മേപ്പയ്യൂർ: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുൻപിൽ സംഘടിപ്പിപ്പിച്ച ധർണ യൂത്ത് കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്യു. മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി അദ്ധ്യക്ഷത വഹിച്ചു. ലത പൊറ്റയിൽ, സി.രാമദാസ്, അരവിന്ദൻ മേലമ്പത്ത്, സജിത എളമ്പിലാട്ട്, കെ.എം. നാരായണി, കെ.അഷറഫ്, ഒ.കെ. ചന്ദ്രൻ, രാമചന്ദ്രൻ നീലാംബരി, എസ്.മുരളീധരൻ, ടി.ടി.ശങ്കരൻ നായർ, മുഹമ്മദ് എടച്ചേരി, അനിൽകുമാർ അരിക്കുളം, രതീഷ് അടിയോടി, ബീന വരമ്പിച്ചേരി, തങ്കമണി ദീപാലയം തുടങ്ങിയവർ പ്രസംഗിച്ചു.