അഭിനയ പരിശീലന ക്യാമ്പിന് സമാപനം
Wednesday 31 December 2025 12:48 AM IST
കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബ്, കലാകാരൻമാരുടെ സംഘടന നൻമ, പതഞ്ജലി യോഗാ സെന്റർ സംയുക്തമായി സംഘടിപ്പിച്ച അഭിനയ പരിശീലന ശിൽപശാല, 'ആപ്റ്റിറ്റിയൂഡ് 2025' ബദിരൂർ തപോവനത്തിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മിലി മോഹൻ ഉദ്ഘാടനം ചെയ്തു. കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ സർട്ടിഫിക്കറ്റുകൾ നൽകി. കക്കോടി പഞ്ചായത്ത് വാർഡംഗങ്ങളായ എം.ടി.പ്രേമൻ, എം.എം.പ്രസാദ്, അബ്ദുൽ അസീസ്, ശ്രീരഞ്ജിനി, എം.ബീനു, സുധീഷ് പാറക്കൽ, അനില പ്രേമൻ, റാം സുബ്രഹ്മണ്യൻ, വിൽസൺ സാമുവൽ, ഡോ.വാസു കടാന്തോട്, പി.ഷീജാ ചന്ദ്രൻ, ഇ.പി.മുഹമ്മദ്, പി.കെ.സജിത്ത്, എ.ബിജുനാഥ്, സാനു ജോർജ് പ്രസംഗിച്ചു. യോഗാചാര്യൻ പി. ഉണ്ണിരാമൻ വാർഡംഗങ്ങളെ ആദരിച്ചു.