സപ്തദിന ക്യാമ്പ് സമാപിച്ചു
Wednesday 31 December 2025 12:51 AM IST
പൂനൂർ: ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്ത ദിന ക്യാമ്പിന് വെട്ടി ഒഴിഞ്ഞ തോട്ടം ഗവ. എൽ. പി സ്കൂളിൽ സമാപനമായി. ക്യാമ്പിനോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി, സ്കൂൾ കോമ്പൗണ്ട് വാൾ പെയിന്റിംഗ്, സാമൂഹ്യ ആരോഗ്യ സർവേകൾ, പച്ചക്കറി വിത്തുകളുടെ വിതരണം, സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവ പരിസരവാസികൾക്കായി സംഘടിപ്പിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് സജീന. പി. ഉദ്ഘാടനം നിർവഹിച്ചു. നസീമ അസീസ് അദ്ധ്യക്ഷത വഹിച്ചു. പ്രേംജി ജെയിംസ് മുഖ്യാതിഥിയായി. ഡോ ആശാലത, മുഹമ്മദ് അഷ്റഫ്, ഷംസീർ, ബലരാമൻ, അഷറഫ് , ശിവപ്രസാദ് പ്രസംഗിച്ചു.