യാത്രയയപ്പും അനുമോദനവും
Wednesday 31 December 2025 12:54 AM IST
കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള 13 അംഗ എൻ.എസ്.എസ് ടീമിന് യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. ടി മുഹമ്മദ് സലീം, ഡോ. ഡിനോജ് സെബാസ്റ്റ്യൻ, ഡോ. പി സുനോജ് കുമാർ, വൈ.എം ഉപ്പിൻ, ഡോ. ഡി ദേവിപ്രിയ, ഡോ. വി വിജയകുമാർ പ്രസംഗിച്ചു.
ഇന്നുമുതൽ ജനുവരി 31 വരെ നടക്കുന്ന ക്യാമ്പിനും റിപ്പബ്ലിക് ദിന പരേഡിനുമായി 200 വളണ്ടിയർമാർക്കും 15 പ്രോഗ്രാം ഓഫീസർമാർക്കാണ് പങ്കെടുക്കാൻ അവസരം.