അഞ്ച് ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്
Wednesday 31 December 2025 12:05 AM IST
തിരുവനന്തപുരം: സ്കൂൾ, കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾക്കായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം ജനുവരി 12 മുതൽ. സ്‌കൂൾതല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം, രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം, മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപ നൽകും. കോളേജ്തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം, രണ്ടാം സമ്മാനമായി രണ്ട് ലക്ഷം, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കും. പുറമേ മെമന്റോയും പ്രശസ്തിപത്രവുമുണ്ട്. സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലത്തിലും കോളേജ്, ജില്ല, സംസ്ഥാന തലത്തിലുമായിരിക്കും മത്സരങ്ങൾ. പങ്കെടുക്കുന്നവർക്കെല്ലാം ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും.