മറ്റത്തൂർ: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
Wednesday 31 December 2025 12:06 AM IST
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരമാണ് പരാതി നൽകിയത്. കോൺഗ്രസുകാരാണെന്ന് പറഞ്ഞ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചവർ രാജിവച്ച് ബി.ജെ.പിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്തത് ചട്ടത്തിന്റെ ലംഘനമാണ്. ഇവരെ അയോഗ്യരാക്കണം. 1999ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചട്ടവുമായി ബന്ധപ്പെട്ട് ചട്ടം മൂന്നിൽ ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഇവർക്ക് വിപ്പ് ലഭിച്ചില്ലെങ്കിൽ പോലും ഏത് പാർട്ടിയാണ് വിജയിപ്പിച്ചത് അവരുടെ നിർദ്ദേശ പ്രകാരം വോട്ട് ചെയ്യണമെന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്. ഇതനുസരിച്ച് അയോഗ്യരാക്കണമെന്നാണ് ആവശ്യം.