ബ്രാൻഡിക്ക് പേരിടൂ, സമ്മാനം നേടൂ

Wednesday 31 December 2025 1:28 AM IST

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിച്ചാൽ 10,000 രൂപ വീതം സമ്മാനം. ബിവറേജസ് കോർപ്പറേഷന്റേതാണ് ഈ ഓഫർ. പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്കാണ് പേരിടേണ്ടത്. പൊതുജനങ്ങൾ നിർദ്ദേശിക്കുന്നവയിൽ നിന്ന് നല്ലത് തിരഞ്ഞെടുക്കും. ജനുവരി 7നകം malabardistilleries@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ നൽകണം. സമ്മാനത്തുക ബ്രാൻഡിയുടെ ഉദ്ഘാടന ചടങ്ങിൽ നൽകുമെന്ന് ബെവ്കോ എം.ഡി അറിയിച്ചു.