റിട്ടേൺ നൽകുന്നതിന് സമയപരിധി നീട്ടി
Wednesday 31 December 2025 12:30 AM IST
കൊച്ചി: പ്രൊഫഷണലുകൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ആശ്വാസം പകർന്ന് വാർഷിക ധനകാര്യ കണക്കുകളും റിട്ടേണും ഫയൽ ചെയ്യുന്നതിന് സമയ പരിധി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ജനുവരി 31 വരെ നീട്ടി. രണ്ടാം തവണയാണ് റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടുന്നത്. കഴിഞ്ഞ സെപ്തംബറിൽ റിട്ടേൺ സമയ പരിധി ഡിസംബർ 31 വരെ നീട്ടിയിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലം എം.സി.എ വെബ്‌സൈറ്റിന്റെ പ്രവർത്തനം തകരാറിലായതിനാലാണ് തിയതി നീട്ടുന്നത്.