ട്രെയിൻ സമയം മാറും

Wednesday 31 December 2025 1:11 AM IST
പാലക്കാട് റെയിൽവേ സ്റ്റേഷൻ.

പാലക്കാട്: ഡോ. എം.ജി.ആർ ചെന്നൈ സെൻ‌‌ട്രൽ-പാലക്കാട് ജംഗ്ഷൻ(നമ്പ‌‌ർ-22651) സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം. നിലവിൽ രാവിലെ 8.40ന് പാലക്കാട് ടൗണിലും 9.15ന് പാലക്കാട് ജംഗ്ഷനിലും എത്തിച്ചേരുന്ന ട്രെയിൻ നാളെ മുതൽ യഥാക്രമം 8.25നും 9.10നും എത്തും. നിലവിൽ രാവിലെ 7.18ന് പൊള്ളാച്ചി ജംഗ്ഷനിൽ എത്തുന്ന പാലക്കാട് ജംഗ്ഷൻ-തിരുച്ചെന്തൂർ എക്സ്‌പ്രസ്(16731) നാളെ മുതൽ രാവിലെ 7.35ന് എത്തി 7.40നേ ഇവിടെ നിന്ന് പുറപ്പെടുകയുള്ളു എന്നും റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു.