അനുമോദിച്ചു
Wednesday 31 December 2025 1:12 AM IST
പാലക്കാട്: പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച പാലക്കാട് സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും അനുമോദിച്ചു. പിരായിരി പഞ്ചായത്ത് പ്രസിഡന്റ് എം.ഇസ്മയിൽ, മെമ്പർ പി.നന്ദബാലൻ, മരുതറോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിത്ത്, കെ.ഷൈജു, പ്രിയങ്ക സജിത്ത്, നഗരസഭ കൗൺസിലർ എൻ.സുഭദ്ര, എന്നിവരെയാണ് ആദരിച്ചത്. പാലക്കാട് സഹകരണ ബാങ്ക് ഹാളിൽ കൂടിയ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും യോഗം ബാങ്ക് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഡി.സുവർണ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി.കൃഷ്ണകുമാർ, ഡയറക്ടർമാരായ ടി.ഡി.ശിവകുമാർ, എ.കൃഷ്ണൻ, എൻ.രേണുക ദേവി, കെ.ഷൈലജ, ആർ.സുനിൽ, എസ്.കൃഷ്ണൻകുട്ടി, പി.പ്രീത, അസിസ്റ്റന്റ് സെക്രട്ടറി ടി.സി.ഷാംജോ എന്നിവർ സംസാരിച്ചു.