സ്കോളർഷിപ്പ് വിതരണം
Wednesday 31 December 2025 10:16 PM IST
കൊല്ലങ്കോട്: സേവഭാരതി കൊല്ലങ്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം പയ്യല്ലൂർ ഗ്രാമം ചൈതന്യ ഹാളിൽ വെച്ച് നടത്തി. സേവഭാരതി കൊല്ലങ്കോട് യൂണിറ്റ് പ്രസിഡന്റ് കെ.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റിട്ട. പ്രിൻസിപ്പൽ മഹാലിംഗം ഉദ്ഘാടനം ചെയ്തു. വിദ്യാദർശൻ പരിപാടികളെക്കുറിച്ച് വി.നാരായണൻകുട്ടി വിവരണം നൽകി. നിർധനരായ കുടുംബങ്ങൾക്ക് പുതപ്പുകളും സാരികളും നൽകി. ജനപ്രതിനിധികളായി തിരഞ്ഞെടുത്ത വിവിധ വാർഡുകളിലെ മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി കെ.വി.രാമചന്ദ്രൻ, ഗുരുവായൂരപ്പൻ, ഡോ. പി.എസ്.വിശ്വനാഥൻ, ഇ.ടി.രഘു, ശാന്തൻ മേനോൻ, സുധർശൻ, രവീന്ദ്രൻ, ജയപ്രകാശ് മേനോൻ, ബാല ചന്ദ്രൻ, അനിത, പ്രീത, വിമല എന്നിവർ സംസാരിച്ചു.