ചുരത്തിലെ കുരുക്ക്: രാപകൽ സമരവുമായി എം.എൽ.എമാർ

Wednesday 31 December 2025 12:18 AM IST
താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ ​കു​രു​ക്കി​ൽ​ ​ഭ​ര​ണ​കൂ​ടം​ ​പു​ല​ർ​ത്തു​ന്ന​ ​നി​സം​ഗ​ത​ക്കെ​തി​രെ​ ​കോ​ഴി​ക്കോ​ട് ​ക​ല​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​യു.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​ ​മാ​രാ​യ​ ​ടി.​സി​ദ്ദി​ഖും​ ​ഐ.​സി​ ​ബാ​ല​കൃ​ഷ്ണ​നും​ ​ന​ട​ത്തി​യ​ ​രാ​പ്പ​ക​ൽ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നെ​ത്തി​യ​ ​എം.​എ​ൻ​ ​കാ​ര​ശ്ശേ​രി​ ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ക്കൊ​പ്പം​ ​മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ​ ​ഛാ​യാ​ ​ചി​ത്ര​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തു​ന്നു

ഇന്ന് രാവിലെ 11ന് സമരം സമാപിക്കും

കോ​ഴി​ക്കോ​ട്:​ ​ഭ​ക്ഷ​ണ​വും​ ​വ​സ്ത്ര​വും​ ​ചി​കി​ത്സ​യും​ ​പോ​ലെ​ ​മ​നു​ഷ്യ​ന്റെ​ ​അ​ടി​സ്ഥാ​ന​ ​ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ​സു​ഗ​മ​മാ​യി​ ​യാ​ത്ര​ ​ചെ​യ്യാ​നു​ള്ള​ ​സൗ​ക​ര്യ​മെ​ന്നും​ ​വ​യ​നാ​ട് ​ചു​ര​ത്തി​ലെ​ ​യാ​ത്രാ​ ​പ്ര​ശ്​​ന​ത്തെ​ ​ഈ​ ​അ​ർ​ത്ഥ​ത്തി​ൽ​ ​സ​മീ​പി​ച്ച് ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​ക്ക​ണ​മെ​ന്നും​ ​എ​ഴു​ത്തു​കാ​ര​ൻ​ ​പ്രൊ​ഫ.​ ​എം.​എ​ൻ​ ​കാ​ര​ശ്ശേ​രി.​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ക​ല​ക്ട​റും​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ല​ക്ട​റും​ ​ഒ​രു​മി​ച്ച് ​പ​രി​ഹ​രി​ക്കേ​ണ്ട​ ​പ്ര​ശ്​​ന​മാ​ണി​ത്.​ ​വ​യ​നാ​ട് ​ജി​ല്ല​യി​ലെ​ ​മൂ​ന്ന് ​എം.​എ​ൽ.​എ​മാ​രി​ൽ​ ​ഒ​രാ​ൾ​ ​മ​ന്ത്രി​യാ​ണ്.​ ​എ​ന്നി​ട്ടും​ ​എ​ന്തു​കൊ​ണ്ടാ​ണ് ​പ്ര​ശ്​​നം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​തെ​ന്ന് ​കാ​ര​ശ്ശേ​രി​ ​ചോ​ദി​ച്ചു.​ ​ വ​യ​നാ​ട് ​ചു​ര​ത്തി​ൽ​ ​നി​ര​ന്ത​ര​മാ​യി​ ​തു​ട​രു​ന്ന​ ​ഗ​താ​ഗ​ത​ ​കു​രു​ക്കി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ത്ത​ ​ഭ​ര​ണ​കൂ​ട​ ​നി​സം​ഗ​ത​യ്​​ക്കെ​തി​രെ​ ​കോ​ഴി​ക്കോ​ട് ​ക​ല​ക്ട​റേ​റ്റി​ന് ​മു​മ്പി​ൽ​ ​യു.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​മാ​രാ​യ​ ​അ​ഡ്വ.​ടി.​സി​ദ്ദി​ഖ്,​ ​ഐ.​സി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​ആ​രം​ഭി​ച്ച​ ​രാ​പ​ക​ൽ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​കാ​ര​ശ്ശേ​രി. ജ​ന​വി​കാ​രം​ ​ഏ​റ്റെ​ടു​ത്താ​ണ് ​എം​എ​ൽ​എ​മാ​ർ​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​എം.​എ​ൻ​ ​കാ​ര​ശ്ശേ​രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​സ​മ​ര​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ടി.​സി​ദ്ദി​ഖി​നെ​യും​ ​ഐ.​സി​ ​ബാ​ല​കൃ​ഷ്ണ​നെ​യും​ ​എം.​എ​ൻ​ ​കാ​ര​ശ്ശേ​രി​ ​ഗാ​ന്ധി​ത്തൊ​പ്പി​ ​അ​ണി​യി​ച്ചു. താ​മ​ര​ശ്ശേ​രി​ ​ചു​രം​ ​വ​ഴി​യു​ള്ള​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​വ​യ​നാ​ടി​ന്റെ​ ​വി​ക​സ​ന​ത്തെ​യും​ ​ജ​ന​ജീ​വി​ത​ത്തെ​യും​ ​ഗു​രു​ത​ര​മാ​യി​ ​ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​നാ​സ്ഥ​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​എം.​എ​ൽ.​എ​മാ​ർ​ ​ആ​രോ​പി​ച്ചു.​ ​നി​യ​മ​സ​ഭ​യി​ലും​ ​വി​വി​ധ​ ​യോ​ഗ​ങ്ങ​ളി​ലും​ ​വി​ഷ​യ​മു​യ​ർ​ത്തി​യി​ട്ടും​ ​എ​ടു​ത്ത​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് ​ടി.​സി​ദ്ദി​ഖ് ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​പ്ര​വീ​ൺ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ടി.​ജെ​ ​ഐ​സ​ക്ക്,​ ​സാം​സ്​​കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​കൈ​ത​പ്രം​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി,​ ​ഡോ.​ആ​ർ​സു,​ ​ആ​ർ.​എ​സ് ​പ​ണി​ക്ക​ർ,​ ​പ്ര​താ​പ​ൻ​ ​താ​യാ​ട്ട്,​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി​ദ്യാ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​യു.​ഡി.​എ​ഫ് ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​കെ​ ​അ​ഹ​മ്മ​ദ്ഹാ​ജി,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ബാ​ല​നാ​രാ​യ​ണ​ൻ,​ ​ക​ൺ​വീ​ന​ർ​ ​അ​ഹ​മ്മ​ദ് ​പു​ന്ന​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.