'എന്റെ മക്കളേ!' 25 -ാം വാർഷികം
Wednesday 31 December 2025 1:24 AM IST
ആലുവ: മണപ്പുറം കുളിക്കടവിൽ കവി ശിവൻ മുപ്പത്തടം രചിച്ച 'എന്റെ മക്കളേ!' എന്ന കവിതാശില്പം സ്ഥാപിച്ചതിന്റെ 25 -ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിവൻ മുപ്പത്തടത്തിന്റെ പ്രഥമ കവിതാ സമാഹാരമായ 'മഹായാന' എഴുത്തച്ഛൻ പുരസ്കാര ജേതാവ് സേതു എഴുത്തുകാരി ഗ്രേസിക്കു നൽകി പ്രകാശിപ്പിച്ചു. പെരിയാർ ഇന്ന് പർവ്വത നിരയുടെ കണ്ണീരായി മാറിയ വേളയിൽ കവിത കാലിക പ്രസക്തിയുള്ളതാണെന്ന് സേതു പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, ഡോ. ശാന്തകുമാരി, സേവ്യർ പുൽപ്പാട്, ബാലൻ ഏലൂക്കര, ഉണ്ണിക്കൃഷ്ണൻ, ശിവൻ മുപ്പത്തടം എന്നിവർ സംസാരിച്ചു.