പോക്സോ പ്രതിക്ക് കഠിനതടവും പിഴയും

Wednesday 31 December 2025 1:27 AM IST

മൂവാറ്റുപുഴ: പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോതമംഗലം കുത്തുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന മൂവാറ്റുപുഴ ആവോലി കക്കുഴിച്ചാലിൽ വീട്ടിൽ ഷൺമുഖനെതിരെയാണ് (മുകുന്ദൻ 56) മൂവാറ്റുപുഴ സ്പെഷ്യൽ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. കോതമംഗലം പൊലീസ് സ്റ്റേഷനിൽ 2022 ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. പി.ആർ.ജമുന ഹാജരായി. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർമാരായ ടി.ദിലീഷ്, ബേസിൽ തോമസ്, എസ്.ഐ ടി.എൻ. മൈതീൻ, എസ്. സി.പി.ഒ മാരായ ജിഷ മാധവൻ, ബിജി ജോൺ, ശ്രീജിത്ത്, ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്.