മാലിന്യസംസ്കരണത്തിന് ക്ലീൻ കേരള കമ്പനി

Wednesday 31 December 2025 3:28 AM IST

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിലെ അജൈവ പാഴ്‌വസ്തുകളുടെ സംസ്കരണ ചുമതല ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രം ഷിപ്പ്‌യാർഡ് ജനറൽ മാനേജർ എ. ശിവകുമാറും ക്ലീൻ കേരള കമ്പനി എം.ഡി ജി.കെ. സുരേഷ്‌കുമാറും ഒപ്പുവച്ചു. പ്രതിദിനമുണ്ടാകുന്ന നാല് ടൺ അജൈവ മാലിന്യത്തിന്റെ സംസ്കരണമാണ് തദ്ദേശ വകുപ്പിൻ കീഴിലുള്ള ക്ലീൻ കേരളാ കമ്പനി ഏറ്റെടുത്തത്. ഷിപ്പ്‌യാർഡ് ജനറൽ മാനേജർമാരായ കെ.ആർ. സുനിൽ കുമാർ, സുബാഷ് എ.കെ., സനിൽ പീറ്റർ, ക്ലീൻ കേരളാ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അനിൽകുമാർ എം., എറണാകുളം ജില്ലാ മാനേജർ സുബിൻ ബേബി എന്നിവർ പങ്കെടുത്തു.