സ്വാദ്യം 2025 പാചക മത്സരം
Wednesday 31 December 2025 1:29 AM IST
കാക്കനാട്: സ്കൂൾ പാചക തൊഴിലാളികളുടെ ജില്ലാതല പാചക മത്സരം സ്വാദ്യം 2025 കാക്കനാട് എം.എ.എ.എം. ഗവ. എൽ.പി.സ്കൂൾ നടന്നു. ഉമാ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സനൂജ എ. ഷംസു, കൗൺസിലർമാരായ ടീനു ജിപ്സൺ, എം.ടി.ഓമന, ഹെഡ്മാസ്റ്റർ സി.ഐ.നവാസ്, പി.ടി.എ. പ്രസിഡന്റ് സി.വി. അഖില, ബി.ഷഹനാസ് എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം എ.ജി.രാജി (ഫാത്തിമ എൽ.പി.എസ് കാരക്കുന്നം), രണ്ടാം സ്ഥാനം ഗിരിജ ശ്രീധരൻ (ജി.എൽ.പി.എസ്. നാമക്കുഴി), മൂന്നാം സ്ഥാനം ബീനാ ജെയിംസ് (എസ്. എസ്. എൽ. പി. എസ്. പറമ്പഞ്ചേരി ). വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ സമ്മാനദാനം നിർവഹിച്ചു.