പാലക്കാടൻ മാർച്ച് പാസ്റ്റ്
Wednesday 31 December 2025 1:48 AM IST
കൊച്ചി: സംസ്ഥാന സെൻട്രൽ സ്‌കൂൾ കായികമേളയുടെ വർണാഭമായ മാർച്ച് പാസ്റ്റിൽ പാലക്കാടിന് വിജയം. കോട്ടയത്തിനാണ് രണ്ടാം സ്ഥാനം. ഇടുക്കി മൂന്നാം സ്ഥാനവും സ്വന്തമാക്കി. 1800കായിക താരങ്ങളാണ് രണ്ട് ദിവസമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ പങ്കെടുത്തത്. കോട്ടയം ജില്ലയിൽ നിന്നാണ് കൂടുതൽ താരങ്ങളെത്തിയത്, 663 പേർ. തൊട്ടുപിന്നിൽ 496 പേർ എത്തിയ തൃശൂരാണ്.