വെള്ളക്കരം കുടിശിക അടയ്ക്കണം
Wednesday 31 December 2025 12:49 AM IST
പത്തനംതിട്ട: കേരള വാട്ടർ അതോറിറ്റി പത്തനംതിട്ട സബ് ഡിവിഷന്റെ പരിധിയിലുള്ള പത്തനംതിട്ട, കോന്നി, അടൂർ സെക്ഷൻ ഓഫീസുകളിൽ രണ്ടു തവണയിൽ കൂടുതൽ ബിൽ കുടിശ്ശിക വന്ന നോൺ ഡൊമസ്റ്റിക് കണക്ഷനുകളും 3 തവണ ബിൽ കുടിശ്ശിക വന്ന ഡൊമസ്റ്റിക് കണക്ഷനുകളും എട്ട് മുതൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഡിസ്‌കണക്ട് ചെയ്യുന്നതും റവന്യൂ റിക്കവറിക്ക് ശിപാർശ ചെയ്യുന്നതുമാണെന്ന് പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. എല്ലാ സെക്ഷൻ ഓഫീസുകളിലും നേരിട്ടും ഓൺലൈനായും തുക അടയ്ക്കാവുന്നതാണ്.