മണ്ണടീയം മിനിഫെസ്റ്റ് ഇന്ന്

Wednesday 31 December 2025 12:54 AM IST

മണ്ണടി : മണ്ണടി വേലുത്തമ്പി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന മണ്ണടീയം മിനിഫെസ്റ്റ് ഇന്ന് വൈകിട്ട്

5 മുതൽ മണ്ണടി താഴത്തുവയലിൽ നടക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മണ്ണടി താഴത്ത് വയൽ പാടശേഖരസമിതിക്കും സ്വീകരണവും ആദരവും നൽകും. ക്ലബ് രക്ഷാധികാരി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ ആദരവ് നൽകും. ക്ലബ് പ്രസിഡന്റ് കിരൺ മണ്ണടി അദ്ധ്യക്ഷത വഹിക്കും.