ഗുരുദർശന പുണ്യമാണ് ഇന്നുള്ള വികസനം:ഗവർണർ

Wednesday 31 December 2025 12:06 AM IST

തിരുവനന്തപുരം: കേരളം രാജ്യത്തിന് നൽകിയ അമൂല്യസംഭാവനയാണ് ശ്രീനാരായണഗുരു എന്ന് ഗവർണർ ആർ.വി.ആർലേക്കർ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗുരുദേവ ദർശനമാണ് ഇന്ന് കേരളത്തിനുണ്ടായ വികസനത്തിന്റെ അടിത്തറ. പോയകാലത്തെ മാത്രമല്ല ഇക്കാലത്തും വരുംകാലത്തും സമൂഹത്തിന് ശരിയായ വഴികാണിക്കുന്ന വെളിച്ചമാണ് ഗുരുദേവൻ. അദ്ദേഹത്തിന്റെ ദർശനങ്ങളും ഓർമ്മകളും ജീവിതവും എന്നും പ്രചോദനമാണ്. മാനവികതയെക്കുറിച്ച് ഇത്ര ലളിതമായും ആഴത്തിലും പഠിപ്പിച്ച ആചാര്യൻ വേറെയില്ല.

ഗു​രു​ദേ​വ​ന് ​ആ​ഗോ​ള​സ്വീ​കാ​ര്യ​ത​:​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ

തി​രു​വ​ന​ന്ത​പു​രം​:​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന് ​ആ​ഗോ​ള​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ച​വ​ർ​ഷ​മാ​ണി​തെ​ന്ന് ​ശി​വ​ഗി​രി​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​തീ​ർ​ത്ഥാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഇ​ന്ത്യ​യും​ ​ശ്രീ​ല​ങ്ക​യും​ ​ഗു​രു​ദേ​വ​സ്മ​ര​ണ​ ​നി​ല​നി​റു​ത്തി​ ​സ്റ്റാ​മ്പ് ​പു​റ​ത്തി​റ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​ ​ആ​സ്ട്രേ​ലി​യ​ൻ​ ​സ​ർ​ക്കാ​രും​ ​ഗു​രു​ദേ​വ​സ്റ്റാ​മ്പ് ​പു​റ​ത്തി​റ​ക്കി.​ഗു​രു​ദേ​വ​ദ​ർ​ശ​നം​ ​ആ​ഗോ​ള​സ​മാ​ധാ​ന​ത്തി​ന് ​പ്ര​ചോ​ദ​ന​വും​ ​ഊ​ർ​ജ്ജ​വു​മാ​ണെ​ന്ന് ​മാ​ർ​പ്പാ​പ്പ​ ​പ​റ​ഞ്ഞു.​ ​ഗു​രു​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ത്മാ​വാ​ണെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​വി​ശേ​ഷി​പ്പി​ച്ചു.

തീ​ർ​ത്ഥാ​ട​നം​ ​ന​വോ​ത്ഥാ​ന​ത്തി​ന് ​ചാ​ല​ക​ ​ശ​ക്തി​:​ശു​ഭാം​ഗാ​ന​ന്ദ

ശി​വ​ഗി​രി​:​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​പു​തി​യ​ ​രൂ​പ​വും​ ​ഭാ​വ​വും​ ​ന​ൽ​കി​യാ​ണ് ​ഇ​ത്ത​വ​ണ​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​നം​ ​തു​ട​ങ്ങു​ന്ന​തെ​ന്ന് ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​തീ​ർ​ത്ഥാ​ട​ന​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​വി​ജ​യ​ത്തി​ലേ​ക്ക് ​സ​മൂ​ഹ​ത്തെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​ണ് ​തീ​ർ​ത്ഥാ​ട​ന​ ​ല​ക്ഷ്യം.​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​ചാ​ല​ക​ ​ശ​ക്തി​യാ​യി​ ​മാ​റാ​ൻ​ ​തീ​ർ​ത്ഥാ​ട​ന​ത്തി​നാ​യി.​ലോ​കം​ ​നേ​രി​ടു​ന്ന​ ​വെ​ല്ലു​വി​ളി​ക​ൾ​ക്ക് ​പ്ര​ത്യൗ​ഷ​ധ​മാ​ണ് ​ഗു​രു​ദേ​വ​ ​ദ​ർ​ശ​ന​ങ്ങ​ൾ.​ ​അ​തി​ന്റെ​ ​പ്രാ​യോ​ഗി​ക​ത​ ​ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ​ ​തീ​ർ​ത്ഥാ​ട​ന​ത്തി​നാ​കും.

ഏ​ക​ലോ​ക​ ​വ്യ​വ​സ്ഥി​തി​യു​ടെ​ ​പ്ര​സ​ക്തി​ ​ഏ​റു​ന്നു​:​ ​കു​മ്മ​നം

ശി​വ​ഗി​രി​:​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​ഏ​റ്രു​മു​ട്ട​ലു​ക​ളും​ ​ലോ​ക​ത്താ​ക​മാ​നം​ ​ഭ​യാ​ന​ക​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കു​മ്പോ​ൾ​ ,​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​ഏ​ക​ലോ​ക​ ​വ്യ​വ​സ്ഥി​തി​യു​ടെ​ ​കാ​ലി​ക​ ​പ്ര​സ​ക്തി​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണെ​ന്ന് ​മു​ൻ​ ​മി​സോ​റാം​ ​ഗ​വ​ർ​ണ​ർ​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​'​ഗു​രു​ദേ​വ​ന്റെ​ ​ഏ​ക​ലോ​ക​ ​വ്യ​വ​സ്ഥി​തി​യും​ ​ആ​ത്മീ​യ​ത​യും​ ​'​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഭൂ​മി​ ​ഒ​ന്നേ​യു​ള്ളു,​ ​പ​ക്ഷേ​ ​ഏ​ക​ലോ​ക​ ​സ​ങ്ക​ൽ​പ്പ​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​ഭൂ​മി​യെ​ ​അ​ള​ന്നു​മു​റി​ക്കു​ക​യാ​ണ്.​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഉ​രു​ത്തി​രി​യു​ന്ന​ ​വി​യോ​ജി​പ്പും​ ​പ​ക​യും​ ​കാ​രു​ണ്യ​ത്തെ​യും​ ​സ്നേ​ഹ​ത്തെ​യും​ ​ചാ​മ്പ​ലാ​ക്കു​ന്നു.​ ​സ​മ​വാ​യം​ ​എ​വി​ടെ​ ​ആ​വ​ശ്യ​മാ​യി​ ​വ​രു​ന്നു​വോ​ ​അ​വി​ടെ​യാ​ണ് ​ഗു​രു​ദേ​വ​ന്റെ​ ​ശ​ബ്ദ​ത്തി​ന് ​പ്ര​സ​ക്തി​യേ​റു​ന്ന​ത്.​ ​അ​വ​ന​വ​നാ​ത്മ​ ​സു​ഖ​ത്തി​നാ​ച​രി​ക്കു​ന്ന​വ​ ​അ​പ​ര​ന്റെ​ ​സു​ഖ​ത്തി​നാ​യ് ​വ​രേ​ണം​ ​എ​ന്ന​ ​ദ​ർ​ശ​ന​ത്തി​ന്റെ​ ​സ​ത്ത​ ​അ​താ​ണ്.