ഗുരുസാഹിതി വിജ്ഞാനപീഠം പുരസ്കാരം എം.ആർ.തമ്പാന്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുസാഹിതി ഏർപ്പെടുത്തിയ ശ്രീനാരായണ ഗുരുസാഹിതി വിജ്ഞാനപീഠം പുരസ്കാരം കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ.എം.ആർ.തമ്പാന്. ഒരു ലക്ഷംരൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 1ന് വൈകിട്ട് നാലിന് വൈ.എം.സി.എ ഹാളിൽ നടക്കുന്ന യോഗത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നൽകും. ഗുരുസാഹിതി രക്ഷാധികാരി സ്വാമി വിശ്രുതാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ വൈസ്ചാൻസലർ കെ.വി.മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ ഗുരുസാഹിതി ജനറൽ കൺവീനർ ഡോ.കായംകുളം യൂനുസ് അദ്ധ്യക്ഷനാകും.ടി.എസ്.ഹരീഷ്‌കുമാർ,പി.രാമഭദ്രൻ, ബി.എസ്.ബാലചന്ദ്രൻ,പ്രൊഫ.ഡോ.ഷാജിപ്രഭാകരൻ,റാണിമോഹൻദാസ്,ഡോ.കോശി എം.ജോർജ്ജ്, അമ്പലത്തറ ചന്ദ്രബാബു, ജോൺ ജി.കൊട്ടറ,കെ.ഭാസ്‌കരൻ എന്നിവർ സംസാരിക്കും. ഗുരുസാഹിതി ചെയർമാൻ മലയാലപ്പുഴ സുധൻ സ്വാഗതവും കൊടിതൂക്കി മല വിജ്ഞാന സരണി ചെയർമാൻ അമരവിള തമ്പി നന്ദിയും പറയും.