സുവനീർ പ്രകാശനം ചെയ്തു

Wednesday 31 December 2025 12:14 AM IST

ചെങ്ങന്നൂർ: 50 വർഷം പൂർത്തിയാക്കുന്ന എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ചരിത്ര രേഖകൾ അടങ്ങുന്ന സുവനീർ ഗുരു ജ്യോതിസ് ന്റെ കവർ പേജ് പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. എസ്.എൻ.ഡി.പി വൈദികയോഗത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ഗുരു ജ്യോതിസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ വൈദികയോഗം പ്രസിഡന്റ്‌ സൈജു പി.സോമൻ, സെക്രട്ടറി രമേഷ് രവി, വൈസ് പ്രസിഡന്റ്‌ സതീഷ് ബാബു, ജോ.സെക്രട്ടറി സജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.