വീട്ടുമുറ്റത്ത് നിന്ന് യുവാവിനെ കാട്ടുപന്നി ആക്രമിച്ചു

Wednesday 31 December 2025 12:15 AM IST

പന്തളം : വീട്ടുമുറ്റത്ത് നിന്ന് യുവാവിന് കാട്ടുപന്നി ആക്രമണത്തി​ൽ പരിക്കേറ്റു. കുരമ്പാല തെക്ക്‌ നെല്ലിക്കാട്ടിൽ അക്ഷയ് ഭവനിൽ അജന്റെ മകൻ അക്ഷയ് (18) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 5 മണിയോടെ വീട്ടുമുറ്റത്ത് പല്ല് തേച്ചുകൊണ്ട് നിൽക്കുമ്പോൾ പിന്നിലൂടെ എത്തിയ പന്നി ആക്രമിക്കുകയായി​രുന്നു. മുഖത്ത് പരിക്കേറ്റ അക്ഷയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.