എൻ.എസ്.എസ് കുടുംബ സംഗമം
Wednesday 31 December 2025 12:22 AM IST
ചെങ്ങന്നൂർ : പാണ്ടനാട് മുതവഴി 1723-ാം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.വി.വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എം.ജി.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ഭരണസമിതി അംഗം കൃഷ്ണകുമാർ കൃഷ്ണവേണി, പള്ളിയോട പ്രതിനിധി ബി.കൃഷ്ണകുമാർ, കരയോഗം സെക്രട്ടറി ശരത് കുമാർ, ട്രഷറർ രാജേഷ് പി.നായർ, വനിതാസമാജം പ്രസിഡന്റ് ഹേമലത പിള്ള, സെക്രട്ടറി രമാദേവി എന്നിവർ സംസാരിച്ചു.