മഹാസമാധിയിൽ പ്രണാമം അർപ്പിച്ച് ഉപരാഷ്ട്രപതി
ശിവഗിരി: ശിവഗിരിയിൽ എത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഗുരുദേവ മഹാസമാധിയിൽ പ്രണാമം അർപ്പിച്ചു. ഇന്നലെ രാവിലെ 9.15ന് പാപനാശം ഹെലിപ്പാഡിൽ ഉപരാഷ്ട്രപതിയെ തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ സ്വാമി വിരജാനന്ദ, സ്വാമി വീരേശ്വരാനന്ദ എന്നിവർ ചേർന്ന് സ്വീകരിച്ചു.9.25നാണ് അദ്ദേഹം ശിവഗിരി മഹാസമാധിയിൽ എത്തിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷററും തീർത്ഥാടനകമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ഗുരുധർമ്മപ്രചരണസഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കേന്ദ്രമന്ത്റി സുരേഷ്ഗോപി , മന്ത്രി എം.ബി.രാജേഷ് എന്നിവർ ചേർന്ന് മഹാസമാധിയിൽ സ്വീകരിച്ചു. മഹാസമാധിപീഠത്തിൽ ആരതി തൊഴുത് പ്രണാമം അർപ്പിക്കുകയും പ്രസാദം സ്വീകരിക്കുകയും ചെയ്തശേഷമാണ് സമ്മേളന ഓഡിറ്റോറിയത്തിൽ എത്തിയത്. സമ്മേളനാനന്തരം 10.45 ഓടെയാണ് അദ്ദേഹം മടങ്ങിയത്.