ഈ ജില്ലയുടെ മുഖം തന്നെ ഇനി മാറും, വികസനത്തിന് 126 കോടി അനുവദിച്ച് കിഫ്‌ബി
Wednesday 31 December 2025 12:33 AM IST
തൃശൂർ: കേച്ചേരി ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി 126 കോടി രൂപ അനുവദിച്ചു. കിഫ്ബിയുടെ 55ാം ജനറൽ ബോഡി യോഗത്തിലാണ് അംഗീകാരമായത്. കേച്ചേരി അക്കിക്കാവ് ബൈപാസ് കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി യാഥാർത്ഥ്യമാക്കിയിരുന്നു.
ആദ്യഘട്ടമായി കേച്ചേരി ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗവും ജംഗ്ഷനും മെച്ചപ്പെടുത്തും. നാല് റോഡുകൾ ചേർന്ന ജംഗ്ഷനിൽ തൃശൂർ ഭാഗത്തേക്ക് 100 മീറ്ററും കുറ്റിപ്പുറം ഭാഗത്തേക്ക് 100 മീറ്ററും വേലൂർ റോഡിൽ 200 മീറ്ററും മറ്റം റോഡിൽ 70 മീറ്ററും ദൈർഘ്യത്തിലാണ് റോഡ് വികസനം നടത്തുന്നത്. പദ്ധതിക്കായി ഏകദേശം 225 സെന്റ് ഭൂമി ഏറ്റെടക്കേണ്ടിവരും. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.