അപകടം: 2 കോടി നഷ്ടപരിഹാരം തേടി ഉമ തോമസ്
Wednesday 31 December 2025 1:34 AM IST
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എം.എൽ.എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അഡ്വ.പോൾ ജേക്കബ് വഴി നൽകിയ നോട്ടീസിൽ പറയുന്നു. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയായിരുന്നു എം.എൽ.എ താത്കാലിക വേദിയിൽ നിന്ന് വീണത്. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജി.സി.ഡി.എ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസിൽ ആരോപിക്കുന്നു.