ശിവഗിരി പദയാത്ര സംഘത്തിന് കേരളകൗമുദിയിൽ സ്വീകരണം
Wednesday 31 December 2025 12:55 AM IST
കൊല്ലം: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച 93-ാമത് ശിവഗിരി- ഗുരുകുലം തീർത്ഥാടന പദയാത്രയ്‌ക്ക് കേരളകൗമുദി കൊല്ലം യൂണിറ്റ് ഓഫീസിൽ സ്വീകരണം നൽകി. റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്‌ണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ക്യാപ്‌ടൻമാരായ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവരെ എസ്. രാധാകൃഷ്‌ണൻ പൊന്നാട അണിയിച്ചു.