കൊട്ടാരക്കരയിൽ പുതുവത്സരാഘോഷം
Wednesday 31 December 2025 12:59 AM IST
കൊട്ടാരക്കര: കൊട്ടാരക്കര വൺ റൂട്ട് ഹെഡ്ബാൻഗിംഗിന്റെ നേതൃത്വത്തിൽ മെഗാ പുതുവത്സര ആഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിലാണ് പരിപാടികൾ. ജോബ് കുര്യൻ ലൈവാണ് പ്രധാന ഷോ. ഡി.ജെ അടക്കമുള്ള അനുബന്ധ പരിപാടികളുമുണ്ടാവും. വൈകിട്ട് 7ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. 15 ലക്ഷം രൂപയാണ് ചെലവ്. 30 കലാകാരൻമാരുടെ വ്യത്യസ്തങ്ങളായ കലാ വിരുന്നും അത്യാധുനിക ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും മിശ്രണവും ചേരുന്നതാണ് പരിപാടി. 199, 299, 399, 999 രൂപയുടെ പാസുകളുമാണ് ക്രമീകരിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ സായ് കുമാർ സുദേവൻ, രോഹിത് മംഗലശേരി, നിഖിത, സായ് കൃഷ്ണ, വിഘ്നേഷ്, അബീൻ, കാർത്തിക് എന്നിവർ പങ്കെടുത്തു.