ക്രി​സ്മസ് ആഘോഷി​ച്ച് കൊട്ടിയത്തെ ജിമ്മന്മാർ

Wednesday 31 December 2025 12:59 AM IST
കൊട്ടി​യത്ത് നടന്ന ക്രി​സ്മസ് ആഘോഷം

കൊട്ടിയം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് വേറിട്ട ഭാവം പകർന്ന് കൊട്ടിയത്ത് (മസിൽ ഫാക്ടറി) ജിമ്മന്മാരുടെ സംഗമം ശ്രദ്ധേയമായി. നിത്യേനയുള്ള വ്യായാമ മുറകൾക്കപ്പുറം സൗഹൃദവും കലയും കരുത്തും മാറ്റുരച്ച ആഘോഷം പങ്കെടുത്തവർക്ക് പുത്തൻ അനുഭവമായി.

​വിവിധ തൊഴിൽ മേഖലകളിൽ ഉള്ളവർ ഒത്തുചേരുന്ന ഫിറ്റ്നസ് സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്. ഡംബൽ ഹോൾഡ്, ആം റെ‌സ്‌ലിംഗ് മത്സരങ്ങൾ, വേഗവും ചടുലതയും നിറഞ്ഞ കിക്ക് ബോക്സിംഗ്, സുംബ ഡാൻസ് പ്രകടനങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി. ​ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുൽ വാഹിദ്, ഷിബു, ജയരാജ്, ശാന്തി പുല്ലിച്ചിറ, വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വ്യായാമത്തോടൊപ്പം മാനസിക ഉല്ലാസവും സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.