ബാലശാസ്ത്ര പരീക്ഷയും അവാർഡ് ദാനവും
Wednesday 31 December 2025 1:00 AM IST
കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെസഹകരണത്തോടെ സോഷ്യൽ ആക്ഷൻ ഗ്രൂപ്പും (ശാസ്ത്ര) കാൻഫെഡും മറ്റു സാമൂഹ്യ സന്നദ്ധ സംഘടനകളും കൂട്ടായി സംഘടിപ്പിക്കുന്ന വ്യത്യസ്‌തമായ ബാലശാസ്ത്ര പരീക്ഷ കൊല്ലം ജില്ലയിൽ പുരോഗമിക്കുന്നു. പരീക്ഷയുടെ സമാപനവും അവാർഡ് ദാനവും നാളെ ഉച്ചയ്ക്ക് 1.30 ന് കൊല്ലം ക്രേവൺ എൽ.എം.എച്ച്.എസിൽ നടക്കും. കൊല്ലം മേയർ എ. കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി നിർവഹിക്കും. കളക്ടർ എൻ. ദേവീദാസ്, ചൈൽഡ് വെൽഫയർ കൗൺസിൽ സെക്രട്ടറി അഡ്വ. ഷൈൻദേവ് എന്നിവർ സംസാരിക്കും.