ഓട്ടോ സ്റ്റാൻഡിൽ മധുര വിതരണം

Wednesday 31 December 2025 1:01 AM IST
...................

കൊല്ലം: നിയമങ്ങളും സ്റ്റാൻഡ് മര്യാദകളും പാലിച്ച്, ദൂരവ്യത്യാസമില്ലാതെ ഓട്ടം പോകും എന്ന് ബോർഡ് വച്ച വെളിയം ഓട്ടോ സ്റ്റാൻഡിൽ എത്തി ഡ്രൈവർമാർക്ക് മധുരം നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർ. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വകുപ്പിന്റെ മീഡിയ സെൽ കൊല്ലം എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ നിർദ്ദേശത്തെത്തുടർന്ന്, ഉദ്യോഗസ്ഥർ വെളിയത്ത് എത്തി ഡ്രൈവർമാർക്ക് കേക്ക് വിതരണം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ആർ രാജേഷ്, അഭിറാം ഉദയ്, മുഹമ്മദ് നസിം, മീഡിയ സെൽ ഉദ്യോഗസ്ഥൻ, ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ.കരൻ എന്നിവർ പങ്കെടുത്തു. നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാരെ പ്രോത്സാഹിപ്പിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എ.കെ. ദിലു പറഞ്ഞു.