ബിജോയ് ബാബു മുഖ്യ പരിശീലകൻ

Wednesday 31 December 2025 1:12 AM IST

പറവൂർ: വാരാണസിയിൽ ജനുവരി 4 മുതൽ 11 വരെ നടക്കുന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നോർത്ത് പറവൂർ സ്വദേശിയും മുൻ ദേശീയതാരവുമായ ബിജോയ് ബാബുവിനെ നിയമിച്ചു. ഇറാനിൽ നടന്ന വേൾഡ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. ഇന്ത്യൻ നേവി, ഇന്ത്യൻ സർവീസസ് ടീമുകൾക്ക് വേണ്ടി നിരവധി ദേശിയ ചാമ്പ്യൻഷിപ്പുകൾ കളിച്ചിട്ടുണ്ട്. നിലവിൽ മുത്തൂറ്റ് വോളിബാൾ അക്കാഡമി ടെക്നിക്കൽ ഡയറക്ടറാണ്.