കമലിനിക്ക് അരങ്ങേറ്റം
Wednesday 31 December 2025 1:16 AM IST
17കാരിയായ ജി.കമലിനി ഇന്നലെ ഇന്ത്യൻ കുപ്പായത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ഇന്ത്യൻ കുപ്പായം അണിയുന്ന 90-ാമത് വനിതാ താരമാണ് തമിഴ്നാടുകാരിയായ കമലിനി. ഈവർഷമാദ്യം അണ്ടർ 19 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഓപ്പണറായിരുന്നു. ഇടംകൈ ബാറ്ററും വിക്കറ്റ് കീപ്പറുമായ കമലിനി ലെഗ് സ്പിൻ എറിയുകയും ചെയ്യും. റിച്ച ഘോഷ് ടീമിലുള്ളതിനാൽ ഇന്നലെ കമലിനി ഫീൽഡറുടെ റോളിലായിരുന്നു. കഴിഞ്ഞ ദിവസം ഫീൽഡിംഗിൽ പകരക്കാരിയായി ഇറങ്ങിയ കമലിനി എടുത്ത ക്യാച്ച് വൈറലായിരുന്നു. ഇന്നലെ സ്മൃതി മാന്ഥനയ്ക്ക് പകരം ഓപ്പണറായാണ് കമലിനിയെ കളിപ്പിച്ചത്. ഹർമൻപ്രീത് കൗറാണ് കമലിനിക്ക് ഇന്ത്യൻ ക്യാപ്പ് സമ്മാനിച്ചത്. മൽക്കി മതാരയെ സ്റ്റെപ്പ്ഔട്ട് ചെയ്തിറങ്ങി മിഡ് ഓണിലേക്ക് പായിച്ച് കമലിനി നേടിയ ബൗണ്ടറി കൗമാരതാരത്തിന്റെ ക്ളാസ് തെളിയിക്കുന്നതായിരുന്നു.