ആഷ്‌ലി ഗാർഡ്നർ ഗുജറാത്ത് ക്യാപ്ടൻ

Wednesday 31 December 2025 1:19 AM IST

അഹമ്മദാബാദ് : വനിതാ പ്രിമിയർ ലീഗ് ക്ളബായ ഗുജറാത്ത് ജയന്റ്സിന്റെ ക്യാപ്ടനായി ഓസ്ട്രേലിയൻ ആൾറൗണ്ടർ ആഷ്‌ലി ഗാർഡ്നറെ തിരഞ്ഞെടുത്തു. 28കാരിയായ ആഷ്‌ലി കഴിഞ്ഞ മൂന്ന് സീസണുകളിലും ഗുജറത്തിനായാണ് കളിച്ചത്. 25 മത്സരങ്ങളിൽ അഞ്ച് അർദ്ധസെഞ്ച്വറികളടക്കം 567 റൺസ് നേടിയിട്ടുണ്ട്. ഈ സീസണിൽ ഗുജറാത്ത് നിലനിറുത്തിയ രണ്ട് താരങ്ങളിലൊന്ന് ആഷ്ലിയാണ്. 3.5 കോടിക്കാണ് ആഷ്‌ലിയെ നിലനിറുത്തിയത്. ജനുവരി ഒൻപതിനാണ് നാലാം സീസൺ വനിതാ പ്രിമിയർ ആരംഭിക്കുന്നത്. പിറ്റേന്ന് യു.പി വാരിയേഴ്സിനെതിരെയാണ് ഗുജറാത്തിന്റെ ആദ്യ മത്സരം.