സ്വർണക്കൊള്ള: എസ്.ഐ.ടിയിലേക്ക് 2 സി.ഐമാർ കൂടി
Wednesday 31 December 2025 2:31 AM IST
കൊച്ചി: രണ്ട് സർക്കിൾ ഇൻസ്പെക്ടർമാരെ കൂടി ഉൾപ്പെടുത്തി ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിപുലീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി. പാലക്കാട് ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ വി.പി. സുധീഷ്, പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡി. ഷിബുകുമാർ എന്നിവരെ ഉൾപ്പെടുത്താനാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുവാദം നൽകിയത്. സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജനുവരി പകുതിക്കകം പൂർത്തിയാക്കണമെന്നും ചൂണ്ടിക്കാട്ടി എസ്.ഐ.ടി നൽകിയ ഉപഹർജിയിലാണിത്. അന്വേഷണ പുരോഗതി ക്രിസ്മസ് അവധിക്കു ശേഷം ദേവസ്വംബെഞ്ച് വിലയിരുത്തും. ദേവസ്വം ബെഞ്ചാണ് എസ്.ഐ,ടിക്ക് രൂപം നൽകിയത്.