അന്വേഷണം തണുത്തെന്ന് ആരോപണമുണ്ട്: ഹൈക്കോടതി

Wednesday 31 December 2025 2:32 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം തണുത്തെന്നും വമ്പൻ സ്രാവുകളിലേക്ക് എത്തുന്നില്ലെന്നും ആരോപണമുണ്ടല്ലോയെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, സ്വർണവ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യഹർജികൾ പരിഗണിക്കുകയായിരുന്നു അവധിക്കാല ബെഞ്ച്. പതിവായി കേസ് കേൾക്കുന്ന ബെഞ്ച് തന്നെ ഇത് പരിഗണിക്കുന്നതാകും ഉചിതമെന്ന് വിലയിരുത്തിയ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഹർജി ജനുവരി 6ലേക്ക് മാറ്റി.