എല്ലാം അയ്യപ്പൻ നോക്കി​ക്കോളും: എ. പത്മകുമാർ

Wednesday 31 December 2025 2:36 AM IST

കൊല്ലം: ബലിയാടാക്കുകയാണോ എന്ന ചോദ്യത്തിന് എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്ന് ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം. കടകംപള്ളിയാണോ ദൈവതുല്ല്യനെന്ന ചോദ്യത്തിന് ശവംതീനികൾ അല്ലെന്നും വേട്ടനായ്ക്കൾ അല്ലെന്നുമായിരുന്നു പത്മകുമാറിന്റെ മറുപടി​.