പിരിച്ചുവിട്ടത് 144 പൊലീസുകാരെ: ഡി.ജി.പി
Wednesday 31 December 2025 2:46 AM IST
തിരുവനന്തപുരം: 2016 മേയ് 25മുതൽ 2025 സെപ്തംബർ 18വരെ ഗുരുതര ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 82 പേരെയും ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62 പേരെയും ഉൾപ്പെടെ 144 പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ. അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിന്നതിന് 241 പേരെയും സർവീസിൽ നിന്ന് നീക്കം ചെയ്തു. 2021 ഫെബ്രുവരി 20മുതൽ 2025 സെപ്തംബർ 18വരെയുള്ള കാലയളവിൽ പിരിച്ചുവിട്ടത് 84 പേരെയാണ്. അനധികൃതമായി ജോലിയിൽ നിന്ന് വിട്ടു നിന്നതിന് 169 പേരെയും സർവീസിൽ നിന്ന് നീക്കി.