പി.വി. അൻവർ ഇന്ന് ഹാജരാകില്ല
Wednesday 31 December 2025 2:47 AM IST
കൊച്ചി: കെ.എഫ്.സിയിൽ നിന്ന് വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ മുൻ എം.എൽ.എ പി.വി. അൻവർ ഇന്ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അൻവർ ഇ.ഡിയെ അറിയിച്ചു. പുതിയ തീയതി പിന്നീട് അൻവറിനെ അറിയിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ഇന്ന് ഹാജരാകാൻ ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.