ബാറുകൾ ഇന്ന് രാത്രി 12 വരെ

Wednesday 31 December 2025 2:48 AM IST

തിരുവനന്തപുരം: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഇന്ന് ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി നീട്ടി. രാത്രി 12 വരെ പ്രവർത്തിക്കും. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണിത്. പുതുവർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മിക്ക ബാർ ഹോട്ടലുകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിനോദസഞ്ചാര മേഖലയിലും വിവിധ ആഘോഷങ്ങളുണ്ട്. ഇത് കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി.